തിരുവനന്തപുരം: സ്കോൾ-കേരള മുഖേന, 2021-23 ബാച്ചിലേക്ക് ഹയർസെക്കൻഡറി ഓപൺ റെഗുലർ, പ്രൈവറ്റ്, സ്പെഷൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.ഓപൺ റെഗുലർ വിഭാഗത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ, പ്രാക്ടിക്കൽ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളിൽ അപേക്ഷിക്കാം.
ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ലഭിക്കും. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ഡിസംബർ 15 വരെയും, 60 രൂപ പിഴയോടെ ഡിസംബർ 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജില്ല ഓഫിസുകളിൽ നേരിട്ടും സംസ്ഥാന ഓഫിസിൽ നേരിട്ടും തപാൽമാർഗവും എത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.