പത്തനംതിട്ട: സ്കൂട്ടറിൽ സഞ്ചരിക്കവെ റോഡിലെ കുഴിയിൽവീണ യുവതിയുടെ കാലിൽ സ്വകാര്യ ബസ് കയറി ഗുരുതര പരിക്ക്. കുമ്പഴ ഇടപ്പുരയിൽ ആതിരക്കാണ് (23) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഏഴിന് പത്തനംതിട്ട കണ്ണങ്കരയിൽ ജയിലിന് സമീപമായിരുന്നു അപകടം. ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആതിര ബന്ധുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിഞ്ഞു.
പിന്നാലെ കോന്നിയിൽനിന്ന പത്തനംതിട്ടക്കുവന്ന സ്വകാര്യ ബസ് കാലിലൂടെ കയറി. ശരീരത്തിനും പരക്കേറ്റിട്ടുണ്ട്. നാട്ടുകാടെ സഹായത്തോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിർധന കുടുംബത്തിലെ അംഗമാണ് ആതിര.
ശസത്രക്രിയക്കും തുടർ ചികിത്സക്കും വലിയ തുക വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ടി.കെ റോഡിലെ വലിയ കുഴികളിൽവീണ് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അടുത്തിടെ ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികളും നികത്താതെ കിടക്കുന്നതിനാൽ മഴസമയത്ത് ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.