കൊച്ചിയിൽ ആംബുലൻസിന് വഴിമുടക്കി സ്കൂട്ടർ യാത്രക്കാരി; സംഭവം ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകുമ്പോൾ -VIDEO

കൊച്ചി: കൊച്ചിയിൽ ആംബുലൻസിന് വഴി നൽകാതെ സ്കൂട്ടർ യാത്രക്കാരി. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിനാണ് യുവതി വഴിനൽകാതെ സ്കൂട്ടറോടിച്ചത്. സൈറൺ മുഴക്കിയെത്തിയ ആംബുലൻസ് ഹോണടിച്ചിട്ടും യുവതി വഴിനൽകാൻ തയാറാകുന്നില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കലൂർ മെട്രോ സ്റ്റേഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലൻസ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്കൂട്ടർ. പിന്നിലെത്തി ഹോണടിച്ചിട്ടും സ്കൂട്ടർ മാറ്റാൻ യുവതി തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

സമീപത്തെ മറ്റ് വാഹനങ്ങളെല്ലാം ആംബുലൻസ് കണ്ട് സൈഡ് നൽകുന്നുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. 

Full View


Tags:    
News Summary - Scooter passenger blocks ambulance in Kochi; Incident occurred while ambulance was carrying a critically ill patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.