ശിൽപം നൽകിയ വകയിൽ 70 ലക്ഷം കിട്ടാനുണ്ട്; മോൺസണെതിരെ പരാതിയുമായി ശിൽപി

കൊച്ചി: വിവിധ ശിൽപങ്ങൾ നിർമിച്ച് നൽകിയ വകയിൽ മോൻസൺ മാവുങ്കൽ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശിൽപി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശിൽപിയാണ് പരാതിക്കാരൻ.

മോൻസണിന്‍റെ അമേരിക്കയിലെ ബന്ധുവഴി‍യാണ് പരിചയപ്പെടുന്നത്. പിന്നീട് മോൻസണെ നേരിൽ പോയി കണ്ടു. മാതാവ്, ശിവൻ തുടങ്ങി മോൻസണിന്‍റെ ആവശ്യപ്രകാരം വിവിധ ശിൽപങ്ങൾ നിർമിച്ച് നൽകി. ചെറുതും വലുതുമായ ശിൽപങ്ങൾ ഉണ്ടാക്കി നൽകി. പലതിനും മോൻസൺ പിന്നീട് പെയിന്‍റടിക്കുകയും മറ്റും ചെയ്തു.

ഏഴ് ലക്ഷം രൂപയാണ് തനിക്ക് തന്നത്. 70 ലക്ഷത്തോളം രൂപ തരാനുണ്ട്. ഒന്നര മാസത്തിനുള്ളിൽ പണം തരാമെന്ന ഉറപ്പിലാണ് ശിൽപങ്ങൾ നിർമിച്ചത്. എന്നാൽ, പണം പിന്നീട് തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

തട്ടിപ്പുകാരനാണെന്ന് അന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് തട്ടിപ്പ് മനസിലായത്. നൽകിയ സാധനങ്ങൾ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതെന്നും ശിൽപി വ്യക്തമാക്കി. 

പ്രതിമകൾ നിർമിച്ച് നൽകിയതിലും ഭൂമിയിടപാടിലും തട്ടിപ്പ്

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. ഭൂ​മി ത​ട്ടി​പ്പ്, പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട് എ​ന്നി​വ​യാ​ണ് പു​തി​യ പ​രാ​തി​ക​ൾ. 50 ല​ക്ഷം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് 14 വാ​ഹ​നം വാ​ങ്ങി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ​യ​നാ​ട് ബീ​നാ​ച്ചി എ​സ്​​റ്റേ​റ്റി​ൽ ഭൂ​മി വാ​ഗ്ദാ​നം ചെ​യ്ത് പാ​ലാ സ്വ​ദേ​ശി രാ​ജീ​വ്‌ ശ്രീ​ധ​ര​നെ വ​ഞ്ചി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. 1.72 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ ആ​ശാ​രി​യാ​ണ് പ്ര​തി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ഷ്ണു​വി‍െൻറ വി​ശ്വ​രൂ​പം ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​മ​ക​ളാ​ണ് മോ​ന്‍സ​ണി​ന്​ ന​ൽ​കി​യ​ത​ത്രെ. 80 ല​ക്ഷ​ത്തി​നാ​യി​രു​ന്നു ക​രാ​ർ. കൊ​ടു​ത്ത​ത് 7.3 ല​ക്ഷം മാ​ത്രം. പൊ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചേർത്തലയിലെ വീട്ടിലും പരിശോധന

ചേ​ർ​ത്ത​ല: പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തി​ന് അ​റ​സ്​​റ്റി​ലാ​യ മോ​ൻ​സ​ണി​െൻറ ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ചേ​ർ​ത്ത​ല വ​ല്ല​യി​ലെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 4.30ന് ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി എ​ട്ടു​വ​രെ നീ​ണ്ടു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി റി​ക്സ് ബോ​ബി അ​ർ​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഘം ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു.

Tags:    
News Summary - Sculptor with a complaint against Monson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.