നിയമസഭയിലെ പ്രസ്താവനയിൽ പ്രതിഷേധം: എസ്.ഡി.പി.ഐ മുഖ്യ മന്ത്രിയുടെ കോലം കത്തിച്ചു

അഴിയൂർ: പാർട്ടി പത്രത്തിലെ നുണപ്രചാരണം അവലംബമാക്കി, അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന പോക്സോ കേസിലെ ലഹരി മാഫിയ കണ്ണികളെ സംരക്ഷിക്കുന്ന തരത്തിൽ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ അഴിയൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

പ്രതിഷേധം എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല ഉൽഘാടനം ചെയ്തു. സംഭവത്തിൽ പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ മാസം 23ന് അന്വേഷണ തലവൻ വടകര ഡി.വൈ.എസ്.പി വിദ്യാർഥിനിയുടെ മാതാവിന് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവന്നിട്ടില്ലെന്നും അതിനുശേഷം ഊർജിതമായ അന്വേഷണം നടത്തും എന്നുമാണ് നോട്ടീസിൽ ഉള്ളത്. മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ മാസം 21ന് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാഥാർഥ്യം ഇതായിരിക്കെ എഫ്ഐആറിൽ കുട്ടി പേര് പറഞ്ഞ പ്രതി നിരപരാധിയാണെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിരിക്കുന്നത് ഭരണഘടന ലംഘനവും സത്യപ്രതിജ്ഞാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ബഷീർ കെ.കെ., സാലിം അഴിയൂർ, സൈനുദ്ധീൻ എ.കെ. എന്നിവർ സംസാരിച്ചു. സമദ് മാകൂൽ, ശറഫുദ്ധീൻ വടകര, ഷബീർ നാദാപുരം റോഡ്, ഉനൈസ് ഒഞ്ചിയം സബാദ് വി.പി എന്നിവർ നേതൃത്വം നൽകി

Tags:    
News Summary - SDPI burnt the Chief Minister's effigy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.