കാമ്പസ്​ ഫ്രണ്ട്​ തങ്ങളുടെ വിദ്യാർഥി സംഘടനയല്ലെന്ന്​ എസ്​.ഡി.പി.​െഎ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും കാമ്പസ്​ ഫ്രണ്ട്​ എസ്​.ഡി.പി.​െഎയുടെ വിദ്യാർഥി സംഘടന അല്ലെന്നും എസ്.ഡി.പി.ഐ എറണാകുളം ജില്ല സെക്ര​േട്ടറിയറ്റ്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. 

എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് എന്നീ വിദ്യാർഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. ഒരുവിദ്യാർഥി സംഘടനക്കും  പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ കാമ്പസുകളില്‍ എസ്.എഫ്.ഐ പുലര്‍ത്തുന്ന സർവാധിപത്യ പ്രവണതയാണ് മിക്ക കാമ്പസ് സംഘര്‍ഷങ്ങളുടെയും മൂല കാരണം.

അത്യന്തം ജനാധിപത്യ വിരുദ്ധ ശൈലിയാണ് എസ്.എഫ്.ഐയുടേത്. ഇതര വിദ്യാർഥി സംഘടനകളെ കായികമായി നേരിടുകയും കാമ്പസ് ജനാധിപത്യം കുഴിച്ച് മൂടുകയും ചെയ്തതി​​െൻറ അനന്തര ഫലമാണ് മഹാരാജാസിലെ അക്രമം. ജില്ല പ്രസിഡൻറ്​ വി.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സെക്ര​േട്ടറിയറ്റ് അംഗങ്ങളായ ഷമീര്‍ മാഞ്ഞാലി,  അജ്മല്‍ കെ. മുജീബ്, സുല്‍ഫിക്കര്‍ അലി, വി.എം. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - SDPI Condemn Maharajas Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.