േവങ്ങര: ഉപതെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയ പാർട്ടികളിലൊന്ന് എസ്.ഡി.പി.െഎയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരത്മ്യം ചെയ്യുേമ്പാൾ വോട്ടുകളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ എസ്.ഡി.പി.െഎക്ക് സാധിച്ചിട്ടുണ്ട്.
ലീഗിെൻറ പൊന്നാപുരം കോട്ടയിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞു എന്നതിലാണ് എസ്.ഡി.പി.െഎയുടെ പ്രധാന നേട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3049 വോട്ടുകൾ മാത്രമായിരുന്നു എസ്.ഡി.പി.െഎ പിടിച്ചത്. എന്നാൽ, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി അഡ്വ.കെ.സി സലീം 8648 വോട്ടുകൾ നേടി.
ഹാദിയ വിഷയം ഉൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു എസ്.ഡി.പി.െഎയുടെ പ്രചാരണം. ബി.ജെ.പിയെ സഹായിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും പ്രചാരണ വേളയിൽ എസ്.ഡി.പി.െഎ കുറ്റപ്പെടുത്തിയിരുന്നു.
എസ്.ഡി.പി.െഎ ജില്ല കമ്മിറ്റിയംഗമായ നസീർ തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. പുത്തനത്താണി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.