മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്യാൻ ചേർന്ന മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി യ ോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും വിമർശനം. എസ്.ഡി.പി.െഎ നേതാക്കളുമായുള്ള ചർച്ചയു മായി ബന്ധപ്പെട്ട് ഇരുവർക്കും ജാഗ്രതക്കുറവുണ്ടായതായി ഒരു എം.എൽ.എ തുറന്നടിച്ചു.
തീവ്രവാദത്തിനെതിരെ പാർട്ടി ശക്തമായ നിലപാട് എടുത്തുവരുേമ്പാൾ ഇതിന് വിരുദ്ധമായ സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു. അണികൾക്കിടയിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആസന്നമായ തെരഞ്ഞെടുപ്പിൽ എതിരാളികൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം നൽകിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ച യാദൃശ്ചികമാണെന്ന നിലപാട് യോഗത്തിലും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. ചർച്ച ഉണ്ടായിട്ടില്ലെന്നും കാണുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ േയാഗത്തിൽ പെങ്കടുത്തില്ല. സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.