ആലപ്പുഴ: രക്തസാക്ഷിത്വം ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ശഹീദ് കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃത്വങ്ങളെ കൊലപ്പെടുത്തി ആദര്‍ശ മുന്നേറ്റങ്ങളെ ഇല്ലാതാക്കാമെന്നത് ഫാഷിസ്റ്റ് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാരം അവരുടെ ലക്ഷ്യം നേടുന്നതിനുവേണ്ടി വിവിധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അതില്‍ ഒന്നാണ് എതിരാളികളെ കൊലപ്പെടുത്തുക എന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയതിലൂടെ ആർ.എസ്.എസ് ലക്ഷ്യമിട്ടതും അതായിരുന്നു. അതും പിഴച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്.
ആർ.എസ്.എസിനെതിരെ ആദര്‍ശപരമായ നിലപാട് എടുക്കുന്നവരെയെല്ലാം അവര്‍ ശത്രു ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. അത്തരത്തിലാണ് കെ.എസ് ഷാനും അവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. പ്രവര്‍ത്തകരോ നേതാക്കളോ ശത്രുവിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതിലൂടെ തകര്‍ന്നു പോയ ഒരു പ്രസ്ഥാനവും ചരിത്രത്തിലില്ല. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കൊന്നതിലൂടെ സംഘപരിവാരത്തിന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് കാജാ ഹുസൈന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം എം താഹിര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.