വയനാട്ടിൽ നരഭോജി കടുവക്കായി തിരച്ചിൽ ഊർജിതം

വാകേരി: വയനാട്ടിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊന്ന നരഭോജി കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. മൂടക്കൊല്ലി, കൂടല്ലൂർ ഭാഗങ്ങളിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ തുടങ്ങിയത്. വനംവകുപ്പിന്റെ 60ഓളം വരുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്.

കടുവയുടെ കാൽപാദങ്ങൾ പല സ്ഥലങ്ങളിലും പതിഞ്ഞതായി കണ്ടെത്തി. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യ തോട്ടങ്ങളിലും സമീപമുള്ള വനമേഖലയും കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. കടുവയെ പിടികൂടാൻ വാകേരിയിൽ കൂട് എത്തിച്ചു. ചെതലയം റേഞ്ച് ഓഫിസിൽനിന്നാണ് കൂട് എത്തിച്ചത്. കൂട് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

Tags:    
News Summary - Search for man-eating tiger intensified in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.