തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗം വ്യാഴാഴ്ച വൈകീട്ട് അഞ്ചരക്ക് നടക്കും. മന്ത്രിസഭാ യോഗത്തിൽ ഇക്കുറിയും ജനപ്രിയ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. പെൻഷൻ തുക വർധിപ്പിക്കുന്നതിലും ഭക്ഷ്യകിറ്റ് തുടരുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.
പെൻഷൻ തുക പരമാവധി 200 രൂപ വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 1600 രൂപയാണ് നിലവിൽ ക്ഷേമപെൻഷൻ. ഇത് 2500 രൂപയാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ എൽ.ഡി.എഫ് വാഗ്ദാനം. ഇതിനുള്ള ആദ്യ നടപടി ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനൊപ്പം കഴിഞ്ഞ സർക്കാറിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഭക്ഷ്യകിറ്റ് വിതരണത്തിലും തീരുമാനമുണ്ടാകും. ജൂൺ മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് നൽകാൻ സർക്കാർ നിലവിൽ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത് എത്ര മാസത്തേക്ക് കൂടി നീട്ടണമെന്നതിലായിരിക്കും മന്ത്രിസഭയിൽ ചർച്ചയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.