തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സെക്രട്ടേറിയേററിലെ സുപ്രധാന രേഖകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് കെ.പി.സി. അധ്യക്ഷൻ പറഞ്ഞു.
വേണ്ട പോലെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനാകാതെ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. തീപിടിത്തത്തില്‍ ഫാന്‍ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്ത കാരണം വ്യക്മാകാത്തതിനാല്‍ വീണ്ടും വിദഗ്ധ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.