തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സ്പെഷ്യൽ സെൽ എസ്.പി വി. അജിത്തിന്റെ നേതൃത്വത്തിലാണ് പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിൽ പരിശോധന നടത്തുന്നത്. ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കും.
തീപിടിത്തം അന്വേഷിക്കാനായി രണ്ട് സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. ദുരന്ത നിവാരണ കമീഷണർ ഡോ. കൗശിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എ.ഡി.ജി.പി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിൽ പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം അേഞ്ചാടെ സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോക്കിലെ പ്രോേട്ടാകോൾ ഒാഫിസിലും ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഒാഫിസിന് സമീപം വരെയും തീപടർന്നു. ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസ് ഇവിടെയുള്ളതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്, മതഗ്രന്ഥം കൊണ്ടുവന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത് പൊതുഭരണ വകുപ്പിനോടും പ്രോട്ടോകോള്‍ ഓഫിസറോടുമാണ്. അതിനാൽ ഇവിടെ ഉണ്ടായ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം സെക്രേട്ടറിയറ്റിലെ ചീഫ് ജോയന്റ് പ്രോട്ടോകോള്‍ ഓഫിസർക്ക് േകാവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ആരോഗ്യവിഭാഗം ഓഫിസിലാണ് തീപിടിത്തമുണ്ടായത്. േകാവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യവിഭാഗം സീല്‍ ചെയ്ത ഓഫിസുകളിൽ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജീവനക്കാര്‍ വേരണ്ടെന്ന് നിർദേശിച്ചിരുന്നു.
എന്നാല്‍, തീപിടിത്തമുണ്ടായപ്പോള്‍ രണ്ടുദിവസം അവധി നല്കിയ ഒാഫിസിൽ രണ്ട് ജീവനക്കാരുടെ സാന്നിധ്യമുണ്ടായത് ദുരൂഹത വർധിക്കുന്നു. ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും ജീവനക്കാര്‍ പറയുന്നു.
എന്നാൽ, സ്വർണക്കടത്ത് ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.