പത്തനംതിട്ട സി.പി.ഐയിൽ വിഭാഗീയത രൂക്ഷം

 പത്തനംതിട്ട: സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന് എതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കുന്നു. അന്വേഷണം നടക്കുന്നതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ജയൻ മാറി നിൽക്കാൻ സമ്മർദവുമായി എതിർപക്ഷം ശക്തമായി രംഗത്തുണ്ട്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ ജയൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എ.പി. ജയനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമീഷനെ നിയോഗിക്കാനുള്ള സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ചേരിതിരിവ് രൂക്ഷമായത്.

അതേസമയം, ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുകച്ച് പുറത്താക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് പരാതിയും അന്വേഷണവുമെന്നാണ് ജയൻ അനുകൂലികളുടെ നിലപാട്. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാെണന്നുമാണ് ഇവർ പറയുന്നത്. ജില്ല സമ്മേളനം മുതലാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്.

എ.പി. ജയന് എതിരെ എ.ഐ.വൈ.എഫ് നേതാവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ സി.പി.ഐ നേതൃത്വത്തിന് നൽകിയ പരാതിയിൽ നേരത്തേ സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ. അഷ്റഫ് അന്വേഷണം നടത്തിയിരുന്നു. ജയന്‍റെ കുടുംബാംഗങ്ങൾ ചേർന്ന് നാടായ അടൂർ പെരിങ്ങനാട് 14ാം മൈലിൽ ഒന്നര ഏക്കർ ഭൂമിയിൽ ആരംഭിച്ച ഡെയറി ഫാം ആറുകോടിയുടേതാണെന്നും പണത്തിന്‍റെ സ്രോതസ്സ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ജയന്‍റെ ഭാര്യയും മകളും മരുമകനും ചേർന്നാണ് പശു ഫാം തുടങ്ങിയത്. രണ്ട് സുഹൃത്തുക്കളും പങ്കാളികളായി.

രണ്ട് കോടി മുതൽ മുടക്കാനാണ് തീരുമാനിച്ചതെന്നും 78 ലക്ഷം രൂപവരെയാണ് ഇതുവരെ ചെലവഴിച്ചതെന്നും കെ.കെ. അഷ്റഫ് കമീഷന്‍റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അംഗീകരിച്ച് ഏകാംഗ കമീഷൻ അംഗം കെ.കെ. അഷ്റഫിനെക്കൂടി ഉൾപ്പെടുത്തി പാർട്ടിയുടെ മറ്റ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, പി.വസന്തം എന്നിവരടങ്ങിയ നാലംഗ കമീഷനെ തുടരന്വേഷണത്തിന് സി.പി.ഐ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.

പരാതിയിൽ കഴമ്പുള്ളതിനാലാണ് കൂടുതൽ അന്വേഷണത്തിന് നേതൃത്വം തീരുമാനിച്ചതെന്നും പാർട്ടി അന്വേഷണം നടക്കുന്നതിനാൽ തൽസ്ഥാനത്ത് സെക്രട്ടറി തുടരുന്നത് ശരിയല്ലെന്നുമാണ് ജയൻ വിരുദ്ധ ക്യാമ്പിന്‍റെ നിലപാട്. എന്നാൽ, വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ ഭർത്താവിന്‍റെ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാം സംരംഭത്തിൽ നാമമാത്ര പങ്കാളിത്തമാണ് എ.പി. ജയന് ഉള്ളതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.

സി.പി.ഐയിലെ വിഭാഗീയതയുടെ കാലത്ത് കാനം വിരുദ്ധ ചേരിയിൽ അണിനിരന്ന നേതാവായാണ് ജയൻ കരുതപ്പെട്ടിരുന്നത്. എന്നാൽ, മൂന്നാംവട്ടവും ജില്ല സെക്രട്ടറിയായശേഷം സംസ്ഥാന നേതൃത്വവുമായി ഒത്തുപോകുന്ന സമീപനം സ്വീകരിച്ചു. മന്ത്രി പി.പ്രസാദ് അടക്കമുള്ളവരുമായുള്ള അഭിപ്രായഭിന്നതകളും സംസ്ഥാന നേതൃത്വം അദ്ദേഹത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കാരണമാണെന്നും ജയൻ അനുകൂലികൾ പറയുന്നു. അതിനിടെ, പാർട്ടിയുടെ ഏകാംഗ കമീഷൻ കെ.കെ. അഷ്റഫും ജയനും, ജയന്‍റെ മകളുടെ ഭർത്താവും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്ന സംഭവവും സെക്രട്ടറിക്കെതിരെ ഇവർ ആയുധമാക്കുന്നുണ്ട്.

ആസൂത്രിതമായി സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് കാനം പക്ഷത്തിന്‍റെ ശ്രമം. ചോർന്നത് ഫോൺ സംഭാഷണമല്ലെന്നും മൊഴിയെടുപ്പിനിടെയുള്ള സംസാരത്തിന്‍റെ ചില ഭാഗങ്ങളാണെന്നും പറയുന്നു. ജയന് അനുകൂലമായ സംഭാഷണ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാർട്ടി നിയോഗിച്ച നാലംഗ കമീഷൻ ആവശ്യപ്പെട്ടാൽ തന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും നൽകാമെന്ന് എ.പി. ജയൻ പറയുന്നു.

പാർട്ടിയിൽ അസ്വാഭാവിക കാര്യങ്ങൾ സംഭവിക്കുന്നു -എ.പി ജയൻ

 പ​ത്ത​നം​തി​ട്ട: ത​ന്നെ സെ​ക്ര​ട്ട​റി​യാ​യി തീ​രു​മാ​നി​ച്ച​ത് സി.​പി.​ഐ ജി​ല്ല സ​മ്മേ​ള​ന​മാ​ണെ​ന്ന് എ.​പി. ജ​യ​ൻ. ഇ​നി പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റു​ന്ന​തി​നും ത​ട​സ്സ​മി​ല്ല. അ​സ്വാ​ഭാ​വി​ക​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​യി തോ​ന്നു​ന്നു​വെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ രീ​തി​ക്ക് അ​പ്പു​റ​മാ​യി ചി​ല​തൊ​ക്കെ ന​ട​ക്കു​ന്നു​വെ​ന്ന സം​ശ​യം ത​നി​ക്ക് തോ​ന്നി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ൻ​വി​ധി​ക​ളി​ല്ലാ​ത്ത ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാം. ഭീ​ഷ​ണി​യി​ലും സ​മ്മ​ർ​ദ​ത്തി​ലും സ്വ​ഭാ​വ​ഹ​ത്യ​യി​ലും കു​ടു​ക്കാ​മെ​ന്ന ഭീ​ഷ​ണി വേ​ണ്ടെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു. 43 വ​ർ​ഷ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ണ്ട്.

ഇ​ക്കാ​ല‍യ​ള​വി​ൽ താ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ആ​രും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ പ​രാ​തി വ​ന്ന​ത്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ ത​ന്നെ​യാ​ണ്. അ​തും സ​മ്മേ​ള​ന​ത്തി​ന്​ തൊ​ട്ടു​മു​മ്പ്. ത​ന്‍റെ വ​രു​മാ​ന​ങ്ങ​​ളെ​ല്ലാം സു​താ​ര്യ​മാ​ണ്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്​ ക​ണ​ക്ക് ന​ൽ​കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം തീ​രും​വ​രെ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ത​യാ​റാ​ണ്. ജീ​വി​താ​വ​സാ​നം വ​രെ സി.​പി.​ഐ​ക്കാ​ര​നാ​യി ത​ന്നെ തു​ട​രും.

തോ​മ​സ് ഐ​സ​ക്കു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​സ്വ​ഭാ​വി​ക​ത​ക​ളി​ല്ല. എ​ൽ.​ഡി.​എ​ഫി​ലെ ര​ണ്ട് പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തു​ന്ന സാ​ധാ​ര​ണ ച​ർ​ച്ച മാ​ത്ര​മാ​ണ് അ​ത്. വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി നി​യോ​ഗി​ച്ച ഏ​കാം​ഗ​ക​മീ​ഷ​ൻ കെ.​കെ. അ​ഷ്റ​ഫി​ന്‍റെ സം​ഭാ​ഷ​ണം ചോ​ർ​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എ.​പി. ജ​യ​ൻ പ​റ​ഞ്ഞു.അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags:    
News Summary - Sectarianism in Pathanamthitta CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.