തിരുവനന്തപുരം: സ്വാശ്രയ ഫീസ് വർധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജുമെന്‍റുകള്‍ക്ക് വേണ്ടി ഇടപെട്ടുവെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പി.എസ് ഫീസ് വിഷയത്തിൽ മാനേജ്മെൻറുകൾക്ക് വേണ്ടി ഇടപെടുകയായിരുന്നുവെന്ന് സതീശന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. സ്വാശ്രയ പ്രവേശനം വഷളാക്കിയത് മുഖ്യമന്ത്രിയുടെ ഒാഫീസാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്വാശ്രയ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് സര്‍ക്കാറിെൻറ പിടിപ്പുകേട് കുട്ടികളെ ആശങ്കയിലാക്കി. 5 ലക്ഷം ഫീസ് 11 ലക്ഷമായി വർധിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് സര്‍ക്കാറിെൻറ പിടിപ്പുകേടാണ്. നിലവില്‍ അഞ്ച് കൊല്ലം വിദ്യാർഥികള്‍ക്ക് പഠിക്കണമെങ്കില്‍ 55 ലക്ഷം രൂപ ഫീസ് കൊടുക്കേണ്ട സ്ഥിതിയാണെന്നും പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
എന്നാല്‍ സ്വാശ്രയ ഫീസ് വർധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിന് പിഴവുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.ക ശൈലജ പറഞ്ഞു. കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും സര്‍ക്കാരുമായി കരാറൊപ്പിടാത്ത മാനേജ്മെൻറുകള്‍ സുപ്രീം കോടതിയെ സമീപിച്ചാണ് പുതിയ ഫീസ് നിരക്ക് നേടിയതെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
എന്നാൽ ഫീസ് വർധിപ്പിച്ചത് സർകാറിെൻറ കെടുകാര്യസ്ഥതയും ദുരഭിമാനവും മൂലമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുെട നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളെത്ത തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.