തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കുള്ള മൂന്നാമത്തെയും അവസാ നത്തെയും അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ 53 കോളജുകളിൽ 108 ബാച്ചുകളിൽ ഒരു വി ദ്യാർഥിപോലുമില്ല. രണ്ടാം അലോട്ട്മെൻറിൽ 36 കോളജുകളിൽ 52 ബാച്ചുകളിൽ ഒരു വിദ്യാർഥ ി പോലുമില്ലാതിരുന്നതാണ് അടുത്ത അലോട്ട്മെേൻറാടെ ഇരട്ടിയിലധികമായി വർധിച്ച ത്. ഇതിൽ നാല് സ്വാശ്രയ കോളജുകളിൽ ആകെയുള്ള അഞ്ച് ബ്രാഞ്ചുകളിൽ ആരും അലോട്ട്മെൻറ് നേടിയിട്ടില്ല.
മൂന്ന് കോളജുകളിൽ നാല് വീതം ബ്രാഞ്ചുകളിലും ഏഴ് കോളജുകളിൽ മൂന്ന് വീതം ബ്രാഞ്ചുകളിലും കുട്ടികളില്ല. കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലാണ്. 31 കോളജുകളിൽ ഇൗ ബ്രാഞ്ചിൽ കുട്ടികളില്ല. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 25 കോളജുകളിലാണ് കുട്ടികളില്ലാത്തത്. മെക്കാനിക്കൽ ബ്രാഞ്ചിൽ 20 കോളജുകളിലാണ് ഒരു കുട്ടി പോലും അലോട്ട്മെൻറ് നേടാത്തത്.
13 കോളജുകളിലെ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിലും 11 കോളജുകളിലെ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലും സീറ്റുകൾ കാലിയാണ്. അൈപ്ലഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ നാല് കോളജുകളിലും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷനിലും ഇൻഫർമേഷൻ ടെക്നോളജിയിലും രണ്ട് വീതം കോളജുകളിൽ കുട്ടികളില്ല. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ അലോട്ട്മെൻറ് മൂന്നാംഘട്ടത്തോടെ അവസാനിച്ചു. അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് മാനേജ്മെൻറുകൾക്ക് പ്രവേശനം നടത്താം.
മൂന്നാംഘട്ടത്തിൽ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചാൽ മാറാൻ സാധിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് അടുത്ത അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതോടെ എൻജിനീയറിങ് സീറ്റ് ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കാനാണ് സാധ്യത. ഒട്ടുമിക്ക സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെയും മാനേജ്മെൻറ് ക്വോട്ട സീറ്റുകളിൽ പകുതിയിലേക്കുപോലും വിദ്യാർഥികളെ കിട്ടിയിട്ടില്ല. എൻജിനീയറിങ് സീറ്റൊഴിവ് ഇൗ വർഷം മുൻവർഷങ്ങളിലെ ഒഴിവിനെ മറികടക്കുമെന്ന് ഏറക്കുറെ ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.