തിരുവനന്തപുരം: ഫീസ് നിരക്ക് ഉയർന്ന് സങ്കീർണമായ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ കുരുക്കഴിക്കാൻ കഴിയാതെ സർക്കാർ. പ്രവേശന നടപടികൾ അവസാനിക്കാനിരിക്കെ ഫീസ് 11 ലക്ഷമാക്കിയ സുപ്രീംകോടതി വിധി സർക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആഗസ്റ്റ് 31ന് പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമുള്ളതിനാൽ കോടതിയെ വീണ്ടും സമീപിക്കാൻ സമയവുമില്ല. അഞ്ച് ലക്ഷം രൂപ ഫീസിന് പുറമെ ഹാജരാക്കേണ്ട ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയാണ് വിദ്യാർഥികളെ അവസാന നിമിഷം വലച്ചത്.
കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സ്വാശ്രയ മാനേജ്മെൻറുകൾ ഉയർത്തിയ തെറ്റായ വാദം പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് അവസാന നിമിഷത്തിലെ പ്രതിസന്ധിക്ക് കാരണം. ആവശ്യമായ സമയമുണ്ടായിട്ടും പ്രവേശന കാര്യത്തിൽ ആസൂത്രണമില്ലാതെ നീങ്ങിയ സർക്കാറിനെതന്നെയാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രതിക്കൂട്ടിൽ നിർത്തുന്നതും.
സർക്കാർ വരുത്തിയ വീഴ്ചയിൽ ഇവർ രോഷാകുലരാണ്. ഇതിെൻറ പ്രകടനമാണ് പ്രവേശനം നടന്ന തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പരിസരത്ത് രണ്ടു ദിവസമായി കാണുന്നത്. അഞ്ചു ലക്ഷം രൂപ ഫീസിനു പുറമേ, ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി വേണമെന്ന വിധി വന്നതോടെ ഒേട്ടറെ വിദ്യാർഥികൾ പ്രവേശനം വേണ്ടെന്നുവെച്ചു മടങ്ങുന്നതും കാണാമായിരുന്നു. ബാങ്ക് ഗാരൻറിയില്ലാത്തതിെൻറ പേരിൽ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും ഭൂരിഭാഗം കോളജുകളും ഇതു ചൊവിക്കൊണ്ടിട്ടില്ല.
ബാങ്ക് ഗാരൻറി നൽകുന്നതിലെ സാേങ്കതിക കുരുക്കുകൾ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് സ്റ്റേറ്റ് ലെവൽ ബാേങ്കഴ്സ് സമിതി അംഗങ്ങളായ ബാങ്ക് പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് മൂന്നിന് ചർച്ച നടത്തുന്നുണ്ട്. 15 ദിവസത്തിനകം വിദ്യാർഥികൾ ബാങ്ക് ഗാരൻറി ഹാജരാക്കണമെന്നാണ് സുപ്രീംകോടതി വിധി. കണ്ണൂര്‍, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളജുകള്‍ എന്‍.ആര്.ഐ ഒഴികെയുള്ള സീറ്റുകളില്‍ ബാങ്ക് ഗാരൻറി ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
ബാങ്ക് ഗാരൻറിക്ക് പകരം ബോണ്ട് സ്വീകരിക്കാനാണ് കോളജുകളുടെ തീരുമാനം. അഞ്ചുലക്ഷം മാത്രം ഫീസ് വാങ്ങി പ്രേവശനം നല്കുന്ന ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളേജ് മാനേജ്മെൻറ്ഫെഡറേഷനുകീഴിലെ നാല് കോളജുകളും നേരത്തേ ബാങ്ക് ഗാരൻറിയും ബോണ്ടും ഉപേക്ഷിച്ചിരുന്നു. അതിനിടെ കോളജുകളുടെ കണക്ക് പരിശോധിച്ച് അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബുകമ്മിറ്റി തുടങ്ങിയിട്ടുണ്ട്. ഇതിനായി സെപ്റ്റംബര്‍ 17നകം രേഖകള്‍ സമര്‍പ്പിക്കാന്‍ കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ സഹായത്തോടെ കോളജുകളുടെ വരവ്-ചെലവ് കണക്കുകൾ വിലയിരുത്തും. കോളജുകള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആകും അന്തിമ ഫീസ് നിശ്ചയിച്ച് കോടതിയെ അറിയിക്കുക. ഇപ്പോഴത്തെ 11 ലക്ഷമെന്ന ഫീസില്‍ മാറ്റംവരുത്താന്‍ സമിതിക്ക് അവകാശമുണ്ട്. ഒക്ടോബർ അവസാനത്തോടെ സമിതി അന്തിമ ഫീസ് നിശ്ചയിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.