തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് സംബന്ധിച്ച കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസ് 11 ലക്ഷമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രണ്ടു കോളജുകൾക്ക് സുപ്രീംകോടതി ഫീസ് 11 ലക്ഷമാക്കാൻ അനുമതി നൽകി.
കേസിൽ ഉടൻ തീർപ്പുകൽപ്പിക്കാനും സുപ്രീംകോടതി ഹൈകോടതിക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 21ന് കേസ് പരിഗണിച്ച ഹൈകോടതി ഫീസ് അഞ്ചുലക്ഷമായി നിലനിർത്തുകയും ബാക്കി തുകക്ക് ബോണ്ട് നൽകാനും ഇടക്കാല വിധി നൽകി. ഇതുപ്രകാരം പ്രവേശനത്തിന് സമയക്രമവും നിശ്ചയിച്ചുനൽകി. കോടതി നിർദേശപ്രകാരം മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാർഥി പ്രവേശനം നടത്തുകയും ചെയ്യുന്നുണ്ട്. ഹൈകോടതിയുടെ ഇടക്കാല വിധിയെ ചോദ്യംചെയ്താണ് മാനേജ്മെൻറുകൾ വീണ്ടും സുപ്രീംകോടതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.