കണ്ണൂരിലെ പി.എച്ച്.സിയിൽ സാമൂഹിക അകലം കാറ്റിൽപ്പറത്തി യാത്രയയപ്പ് ആഘോഷം

കണ്ണൂർ: കോവിഡ് ജാഗ്രതാ നിർദേശങ്ങളും സാമൂഹിക അകലം പാലിക്കലും കാറ്റിൽ പറത്തി കണ്ണൂരിലെ പന്ന്യന്നൂർ പഞ്ചായത് ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ യാത്രയയപ്പ് ആഘോഷം. നാടൊട്ടാകെ കോവിഡ് പ്രതിരോധത്തിനായി പോരാടുമ്പോഴാണ് ആരോഗ്യ വകുപ്പി​​െൻറ കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച ഇരുപത്തഞ്ചോളം പേർ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങ് നടന്നത്.

സ്ഥാപനത്തിൽനിന്നും 20 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാരിയുടെ യാത്രയയപ്പ് ചടങ്ങാണ് വിവാദമായത്. മാസ്ക് പോലും ധരിക്കാതെ സ്ഥാപനത്തിലെ 22 പേർ ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് പി.എച്ച്.സി പന്ന്യന്നൂർ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സദ്യയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

വിവാദമായതോടെ ഈ ചിത്രങ്ങൾ പിൻവലിച്ചിട്ടുണ്ട്. അതേസമയം, യാത്രയയപ്പ് ആഘോഷം നടന്നിട്ടില്ലെന്നും സ്ഥാപനത്തിലെ ജീവനക്കാർ മാത്രമേ ബുധനാഴ്ച ഉണ്ടായിരുന്നുള്ളൂവെന്നും മെഡിക്കൽ ഓഫിസർ രമ്യ പറഞ്ഞു.

Tags:    
News Summary - send off fuction in kannur phc -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.