കരുളായി: പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട ചോലനായ്ക്ക വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ താമസിക്കുന്ന കരിമ്പുഴ മാതനാണ് (67) മരിച്ചത്.
ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് അരി വാങ്ങാന്‍ വരികയായിരുന്നു. ആദിവാസി സംഘം കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായാധിക്യമുള്ളതുകൊണ്ട് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല.
തുടര്‍ന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ്, പൊലീസ്, ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ അടുത്ത് ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. കരിക്കയാണ് ഭാര്യ.
20 വര്‍ഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.