തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകെൻറ മൊഴി ശനിയാഴ്ച രേഖപ്പെടുത്തും. ‘സമകാലിക മലയാളം’ വാരിക ലേഖകൻ റംഷാദിെൻറ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അഡ്മിനിസ്േട്രഷൻ ഡി.സി.പി രമേശ് കുമാർ രേഖപ്പെടുത്തുക.
നേരത്തേ വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ ഉളവാകുംവിധം പരാമർശം നടത്തിയെന്ന പരാതികളിൽ സെൻകുമാറിെനതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും. അഭിമുഖത്തിനിടയിൽ സെൻകുമാർ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയത് പുറത്തായതോടെ തലസ്ഥാനത്തെ വനിതകൂട്ടായ്മ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പരാതി നൽകിയിരുന്നു. അഭിമുഖം നടക്കുന്നതിനിടെ തനിക്ക് വന്ന ഫോൺ കോളിലാണ് സെൻകുമാർ നടിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയത്.
എന്നാൽ, പരാമർശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ, അഭിമുഖം വിവാദമായതോടെ വാരികയുടെ പത്രാധിപർ ഡി.ജി.പിക്ക് നൽകിയ വിശദീകരണക്കുറിപ്പിലാണ് പരാമർശങ്ങൾ പുറംലോകമറിയുന്നത്. അഭിമുഖം റെക്കോഡ് ചെയ്ത മൊബൈൽഫോൺ പൊലീസിെൻറ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.