കൊച്ചി: തങ്ങളാണ് സർക്കാർ എന്നു പറഞ്ഞുനടക്കുന്ന ചില ഐ.പി.എസ് ഉദ്യോഗസ്ഥർ സേനയിലുണ്ടെന്നും ഈ അവതാരങ്ങളാണ് സർക്കാറിന് പാരെവക്കുന്നതെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ‘നിയമവാഴ്ചയും പൊലീസും’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവരെയൊക്കെ പിന്തുണക്കേണ്ട എന്താവശ്യമാണ് സർക്കാറിനുള്ളതെന്ന് മനസ്സിലാകുന്നില്ല. ജനങ്ങളുമായി നല്ല ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കണം. അഴിമതിയും ക്രിമിനലിസവും കൊണ്ടുനടക്കുന്ന ചെറിയ ശതമാനം പേരേ പൊലീസിലുള്ളൂ. ചിലപ്പോൾ അവരായിരിക്കും ഏറ്റവും പ്രശസ്തി നേടുന്നവരെന്നും സെൻകുമാർ പറഞ്ഞു.
തെൻറ കേസിലുണ്ടായ സുപ്രീം കോടതി വിധി നല്ല മരുന്നാണ്. എന്നാൽ, മരുന്ന് ശരീരത്തിനകത്ത് ചെന്നാലേ അതുകൊണ്ട് കാര്യമുള്ളൂ. എത്ര ഉദ്യോഗസ്ഥർ ഈ വിധി ഉപയോഗിക്കുമെന്ന് സംശയമുണ്ട്. നല്ല രീതിയിൽ കേസന്വേഷണം നടത്താൻ ഇപ്പോഴത്തെ പൊലീസ് സംവിധാനത്തിൽ കഴിയില്ല. അന്വേഷണത്തിൽ ഇടപെടുന്ന മുതിർന്ന ഉദ്യോഗസ്ഥർ നിർദേശങ്ങൾ എഴുതിക്കൊടുക്കുന്ന രീതിയുണ്ടാകണം. റിക്രൂട്ടിങ് സംവിധാനത്തിൽ മാറ്റം വരണം. തലക്കുള്ളിൽ എന്തുണ്ട് എന്നു നോക്കിയല്ല, ശരീരം നോക്കിയാണ് ഇപ്പോൾ പൊലീസിൽ ആളെ എടുക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.