തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ഉന്നതങ്ങളിൽനിന്നുള്ള വാക്കാലുള്ള നിർദേശങ്ങൾ അനുസരിച്ചതാണ് പ്രധാനവീഴ്ചയെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ‘നിർഭയ’ത്തിൽ സിബി മാത്യൂസ് പറയുന്നത് അന്വേഷണഘട്ടത്തിൽ തനിക്ക് മുകളിൽനിന്ന് സമ്മർദമുണ്ടായിരുെന്നന്നാണ്. എന്തുകൊണ്ട് ഒരുരേഖയുമില്ലാതെ അത്തരം നിർദേശങ്ങൾ നടപ്പാക്കാൻ അദ്ദേഹം തയാറായി? ഇത്തരം നിർദേശങ്ങൾ നൽകിയ ഉദ്യോഗസ്ഥരിൽനിന്ന് അവ എഴുതിവാങ്ങിയിരുന്നെങ്കിൽ അന്വേഷണത്തിെൻറ സ്ഥിതി മറ്റൊന്നാകുമായിരുെന്നന്നും സെൻകുമാർ പറഞ്ഞു. ജില്ല ക്രൈംബ്രാഞ്ച് എസ്.ഐയായി വിരമിച്ച സി. മോഹനെൻറ ‘കണ്ണാടി’ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റാന്വേഷണ കേസുകളിൽ ഒരിക്കലും സീനിയർ ഉദ്യോഗസ്ഥൻ വാക്കാൽ നൽകുന്ന നിർദേശങ്ങൾ അനുസരിക്കരുത്. അത്തരം നിർദേശങ്ങൾ എഴുതിത്തരണമെന്ന് പറയാനുള്ള ധൈര്യം എല്ലാ ജൂനിയർ ഓഫിസർമാർക്കും ഉണ്ടാകണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറ്റാന്വേഷണങ്ങളിൽ പൊലീസിന് സംഭവിക്കുന്ന 90 ശതമാനം തെറ്റുകളും പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒ കേസിലെ പ്രധാനഇര നമ്പി നാരായണനല്ല, താനാണ്. കേസ് സി.ബി.ഐ അന്വേഷിക്കുന്ന ഘട്ടത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ തന്നെ വിളിച്ച് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്ന് താൻ കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്നു. തനിക്ക് മുകളിൽ സമർഥരായ ഉദ്യോഗസ്ഥർ ഉണ്ടായിട്ടും എന്ത് കൊണ്ട് അന്വേഷണചുമതല എനിക്ക് നൽകിയെന്ന് നായനാരോട് ചോദിച്ചെങ്കിലും അദ്ദേഹം പറഞ്ഞത് സെൻകുമാറിൽ മാത്രമേ എനിക്ക് വിശ്വാസമുള്ളൂവെന്നാണ്. അങ്ങനെയാണ് ആ കേസ് എെൻറ തലയിൽ വരുന്നത്. കേസ് അന്വേഷിച്ചതിെൻറ ഫലമായി തനിക്കെതിരെ മൂന്ന് കേസുണ്ടായി. കേസിൽ ആരോപണവിധേയരായ പലരെയും താൻ ഇപ്പോഴും നേരിട്ട് കണ്ടിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ചശേഷം സെൻകുമാർ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി സെൻകുമാറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു.
മുഖ്യ വിവരാവകാശ കമീഷണർ വിൻസൻറ് എം. പോൾ, ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ പ്രകാശ്, കേൻറാൺമെൻറ് എ.സി കെ.ഇ. ബൈജു, സി. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.