'കേരളത്തിൽ കോവിഡ്​ വന്നുപോയത്​ 44.4 ശതമാനം ആളുകള്‍ക്ക്​ മാത്രം'

തിരുവനന്തപുരം: ഐ.സി.എം.ആര്‍ പുറത്തിറക്കിയ ​െസറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകള്‍ക്ക്​ മാത്രമാണ് കോവിഡ്​ വന്നുപോയതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതല്‍ ആളുകള്‍ക്ക് രോഗബാധയുണ്ടാകാതെ തടയുന്നതില്‍ നമ്മള്‍ വിജയിച്ചെന്നാണ്​ ഇതി‍െൻറ അര്‍ഥം. എന്നാല്‍ രോഗം ഇതുവരെ ബാധിക്കാത്ത രോഗസാധ്യത കൂടുതലുള്ള ആളുകള്‍ കേരളത്തില്‍ 50 ശതമാനത്തിനും മുകളിലാണ്.

ദേശീയതലത്തില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗം വന്നുപോയത്. അതായത് രാജ്യത്താകെ എടുത്താല്‍ രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ളവര്‍ ഏകദേശം 30 ശതമാനം മാത്രമേയുള്ളൂ. ഇത്തരത്തില്‍ ​െസറോ പോസിറ്റിവിറ്റി കണക്കാക്കുമ്പോള്‍ രോഗം വന്നുപോയതിന്​ പുറമേ വാക്സിന്‍ വഴി ആൻറിബോഡികള്‍ ആര്‍ജിച്ച ആളുകള്‍ കൂടി കണക്കില്‍പെടും. അങ്ങനെ നോക്കുമ്പോൾ കേരളത്തി‍െൻറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടുന്നു.

കേരളമാണ് ദേശീയതലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,77,99,126) ആദ്യ ഡോസ് വാക്സിന്‍ നൽകി. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബറില്‍ തന്നെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം വരെ അരക്കോടിയിലധികം പേര്‍ക്ക് (54,11,773) വാക്സിന്‍ നല്‍കി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,77,99,126 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

അതില്‍ 2,03,90,751 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 74,08,375 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 57.60 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 71.05 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.81 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 37.09 ശതമാനവും (48,21,24,952) രണ്ടാം ഡോസ് 10.89 ശതമാനവുമാണെന്നും (14,15,06,099) മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Sero prevalence survey: Only 44.4 per cent of people in Kerala came to Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.