കൊച്ചി: കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി. പുതിയ മാനദണ്ഡം യുക്തിസഹമാണോയെന്നും രാഷ്ട്രീയ പാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കാസർകോട് സി.പി.എം ജില്ല സമ്മേളനം നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. റിപബ്ലിക് ദിനത്തിന് 50 പേരെ മാത്രമാണ് അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും സി.പി.എം സമ്മേളനങ്ങൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയെയും സംസ്ഥാന സർക്കാറിനെയും എതിർകക്ഷിയാക്കി ഹരജി സമർപിച്ചത്. കാസര്‍കോട്ട് ആശുപത്രിയിലുള്ളവരുടെ ശതമാനം 36 ആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
അതിനിടെ സി.പി.എം കാസര്‍കോട്, തൃശ്ശൂർ ജില്ലാ സമ്മേളങ്ങൾ വെട്ടിക്കുറച്ചു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു. ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.