'ഓടിവന്ന് എന്റെ മടിയിലിരിക്കുമായിരുന്ന ഒരു നാലു വയസുകാരൻ... ഇന്ന് ഡിഅഡിക്ഷൻ സെന്ററിലാണ്'- അനുഭവം പറഞ്ഞ് വി.ഡി. സതീശൻ

'കുറേ പേര് പോയി സർ..ഓടിവന്ന് എന്റെ മടിയിലിരിക്കുമായിരുന്ന ഒരു നാലു വയസുകാരൻ... ഇന്ന് ഡി അഡിക്ഷൻ സെന്ററിലാണ്..'- ലഹരിക്കടിമയായ തന്റെ സുഹൃത്തിന്റെ മകന്റെ അനുഭവം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ലഹരി സംസ്ഥാനത്ത് വിതക്കുന്ന വിപത്തുകളെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.


ലഹരിയുമായി ബന്ധപ്പെട്ട കണക്കുകളും അദ്ദേഹം ഉദ്ധരിച്ചു. താൻ അടുത്തിടെ സന്ദർശിച്ച ഡീ അഡിക്ഷൻ സെന്റിൽ ഈ വർഷം 85 കുട്ടികളെയാണ് ​ചികിത്സക്ക് വിധേയരാക്കിയത്. അതിൽ 37 പേർ പെൺകുട്ടികളാണ്. രണ്ടുകൊല്ലത്തിനിടെ കേരളത്തിൽ ലഹരിക്കടത്തിന് പിടിയിലായത് 1978 പേരാണെന്നും ഇതിനും എത്രയോ ഇരട്ടിപേർ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


Full View



Tags:    
News Summary - /kerala/several-people-have-gone-sir-vd-satheesan-says-his-experience-1069299

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.