കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആഗസ്റ്റ് ഒന്നിന് പ്രാരംഭവാദം കേൾക്കും. കേസിൽ അറസ്റ്റിലായ 14 പ്രതികൾക്കെതിരായ വിചാരണ തുടങ്ങുന്നതിെൻറ ഭാഗമായാണ് പ്രാരംഭവാദം. അതിനുമുമ്പ് കേസുമായി ബന്ധപ്പെട്ട നിലവിെല ഹരജികളെല്ലാം തീർപ്പാക്കുമെന്നാണ് സൂചന.എന്നാൽ, കേസ് നടപടികൾക്ക് വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹരജിയിലും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിലും തീർപ്പാകാതെ കോടതിക്ക് വിചാരണയുമായി മുന്നോട്ടുപോകാൻ കഴിയില്ല. ഇൗ ഹരജികളിൽ ആഗസ്റ്റ് ഒന്നിനുമുമ്പ് തീർപ്പായില്ലെങ്കിൽ സെഷൻസ് കോടതി കേസ് വീണ്ടും മാറ്റിവെച്ചേക്കും.
കേസിൽ ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവർ അടക്കം ഒമ്പത് പ്രതികളാണ് ഹാജരായത്. ദിലീപ് അടക്കമുള്ള മറ്റ് അഞ്ച് പ്രതികൾ ഹാജരായില്ല. റിമാൻഡിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള ആറുപേരെ വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. അതിനിടെ, ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മണികണ്ഠൻ സമർപ്പിച്ച അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴും പ്രതിഭാഗം വീണ്ടും കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. മുഴുവൻ രേഖകളും ലഭിച്ചിെല്ലന്ന് പറയാതെ ഏതെല്ലാം രേഖകളാണ് വേണ്ടതെന്ന് കൃത്യമായി ബോധിപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിഭാഗം ആവശ്യപ്പെടുന്ന രേഖകളെല്ലാം നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ച് പ്രതിഭാഗം കേസിെൻറ വിചാരണ നീട്ടാൻ ശ്രമിക്കുന്നെന്ന വിമർശനങ്ങൾക്കിടയിലാണ് സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.
അതേ സമയം, നടൻ പ്രതിയായ പീഡനക്കേസിൽ വനിത ജഡ്ജി വിചാരണ നടത്തണമെന്ന പീഡനത്തിനിരയായ യുവനടിയുടെ ആവശ്യത്തിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. വിചാരണ നടപടികൾ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് നടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സാധ്യമെങ്കിൽ പീഡനക്കേസുകൾ വനിത ജഡ്ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ക്രിമിനൽ നടപടി ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. എറണാകുളം ജില്ലയിൽ വനിത ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രത്യേക വിചാരണ കോടതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിവേദനം നൽകിയിരുന്നതായും ഹരജിയിൽ പറയുന്നു.അേതസമയം, കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ ഹരജികളിലും ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കേസിലെ 11, 12 പ്രതികളായ ഇരുവരും നേരേത്ത പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹരജി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ അടങ്ങുന്ന മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കുറ്റമാണ് രണ്ട് അഭിഭാഷകർക്കെതിരെയും ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.