പയ്യന്നൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ അഞ്ചുവർഷം ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണാഭരണം കൈക്കലാക്കുകയും ചെയ്ത കേസിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ തിരുവനന്തപുരത്ത് പയ്യന്നൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഏര്യം തെന്നം സ്വദേശി കെ.അഷ്റഫിനെയാണ് (43) പിടികൂടിയത്.
രാമന്തളി എട്ടിക്കുളം സ്വദേശിനിയായ 30കാരിയുടെ പരാതിയിലാണ് അഷ്റഫിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി 2013 മുതൽ അഞ്ചുവർഷം പീഡിപ്പിച്ചുവെന്നാണ് പരാതി. തമിഴ്നാട്, മംഗളൂരു, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽവെച്ചാണ് പീഡിപ്പിച്ചതെന്നും സ്വർണാഭരണം കൈക്കലാക്കിയെന്നും യുവതി നൽകിയ പരാതിയിലുണ്ട്.
അഷ്റഫ് നേരത്തെ പയ്യന്നൂർ ഡിപ്പോയിലാണ് ജോലിചെയ്തിരുന്നത്. ഇതിനിടയിലാണ് യുവതിയുമായി പരിചയപ്പെട്ടത്. സമാനരീതിയിൽ മറ്റൊരു പരാതിയും പ്രതിക്കെതിരെ ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.