മീനങ്ങാടി: ബാലഭവനിലെ അന്തേവാസികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തു. ബാലഭവനിലെ അന്തേവാസികളായ 15, 14 വയസ്സുകാരായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലഭവെൻറ ചുമതലയുണ്ടായിരുന്ന ഫാ. സജി ജോസഫിനെതിരെയാണ് പോക്സോ, ഐ.പി.സി 377, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. താമരശ്ശേരി കുണ്ടുതോട് സ്വദേശിയായ ഇയാൾ സംഭവത്തിനുശേഷം ഒളിവിലാണ്. രണ്ടാഴ്ച മുമ്പ് ഇൗ വൈദികനെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ വേനലവധിക്കാലത്ത് വിദ്യാർഥികളെ തെൻറ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ അമ്മമാരെ വിവരമറിയിച്ചതോടെ അവര്‍ പി.ടി.എ കമ്മിറ്റി വഴി ചൈല്‍ഡ് ലൈനിന് പരാതി നൽകി. മീനങ്ങാടി പൊലീസ് വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മീനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ പളനിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.