ഇരിങ്ങാലക്കുട: ലൈംഗികാതിക്രമ പരാതിയുമായി ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ് ഓഫീസർ. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സീനിയർ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാറിനെതിരെയാണ് വനിത ഓഫീസർ പരാതി നൽകിയത്.
പ്രദീപ് കുമാർ രണ്ടുതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ലൈംഗികച്ചുവയോടെ നിരവധി തവണ സംസാരിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
2023 ആഗസ്റ്റ് 11നും 2024 ഫെബ്രുവരി 21നുമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. സംഭവം പുറത്തു പറയാതിരിക്കാൻ വനിത ഓഫീസറെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാറിനെതിരെ ഇരിങ്ങാലക്കുട വനിത പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.