ആലപ്പുഴ: ചെർപ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സി.പി.എമ്മിൽ ലൈംഗിക ആരോപണം. ആ ലപ്പുഴ നഗരസഭ കൗൺസിലറായ യുവതിയുടെ ഭർത്താവ് ജില്ല കമ്മിറ്റി അംഗത്തിനെതിരെ പാർട ്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
കഴിഞ്ഞ 17നാണ് കൗൺസിലറുടെ ഭർത്താവ് പരാതി നൽ കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ വേളയിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് ആരോപണം. ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയുമായി ജില്ല കമ്മിറ്റി അംഗത്തിന് അവിഹിത ബന്ധമുണ്ടെന്നാണ് പാർട്ടി അംഗം കൂടിയായ ഭർത്താവ് നൽകിയ പരാതി.
അവിഹിതബന്ധം നേരിൽ കണ്ട അടിസ്ഥാനത്തിലാണ് പരാതി. ഇതിനുശേഷം ജില്ല കമ്മിറ്റി അംഗമായ നേതാവിൽ നിന്ന് ജീവന് ഭീഷണി ഉണ്ടായി. സംരക്ഷണം വേണം. നീതിക്കൊപ്പം നിൽക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് വേളയിൽ പരാതി ചർച്ച ചെയ്ത് വഷളാക്കേണ്ടെന്നായിരുന്നു നേതൃത്വത്തിെൻറ തീരുമാനം.
എന്നാൽ, പരാതി പുറത്തായതോടെ തുടർ നടപടികൾ സ്വീകരിക്കാനാകാത്ത സ്ഥിതിയാണ്.അതേസമയം കുടുംബ പ്രശ്നത്തിൽ ഇടപെട്ട് ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിരോധം മാത്രമാണ് പരാതിക്ക് പിന്നിലെന്നാണ് ജില്ല കമ്മിറ്റിയംഗമായ നേതാവിെൻറ പ്രതികരണം. ശനിയാഴ്ച ആലപ്പുഴയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗകർ വിഷയം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.