കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്.
മഠത്തിലെ കാര്യങ്ങൾ മാത്രമാണ് കന്യാസ്ത്രീ അന്ന് തന്നോട് പറഞ്ഞത്. എന്നാൽ മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മേലധികാരികളെ അറിയിക്കാൻ ഉപദേശിച്ചുവെന്നും മൊഴിയിലുണ്ട്.
കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കർദിനാളിനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് മൊഴി എടുക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കർദിനാളിന് കത്തു നൽകിയിരുന്നു. കർദിനാൾ അറിയിച്ചത് അനുസരിച്ചാണ് സംഘം മൊഴി എടുക്കാെനത്തിയത്. മൊഴിയെടുക്കൽ രണ്ട് മണിക്കൂർ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.