Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പിനെതിരായ പരാതി...

ബിഷപ്പിനെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി

text_fields
bookmark_border
ബിഷപ്പിനെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി
cancel

കൊച്ചി: ജലന്ധർ ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്​ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്. 

മഠത്തിലെ കാര്യങ്ങൾ മാത്രമാണ് കന്യാസ്ത്രീ അന്ന് തന്നോട് പറഞ്ഞത്. എന്നാൽ മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മേലധികാരികളെ അറിയിക്കാൻ ഉപദേശിച്ചുവെന്നും മൊഴിയിലുണ്ട്. 

കൊച്ചിയിലെ സഭാ ആസ്​ഥാനത്ത്​ എത്തിയാണ്​ അന്വേഷണ സംഘം മൊഴിയെടുത്തത്​. കർദിനാളിനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന്​ കന്യാസ്​ത്രീയുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന്​ മൊഴി എടുക്കാൻ സമയം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അന്വേഷണ ഉദ്യോഗസ്​ഥർ കർദിനാളിന്​ കത്തു നൽകിയിരുന്നു. കർദിനാൾ അറിയിച്ചത്​ അനുസരിച്ചാണ്​ സംഘം മൊഴി എടുക്കാ​െനത്തിയത്​. മൊഴിയെടുക്കൽ രണ്ട് മണിക്കൂർ നീണ്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmar alencherrynunSexual Harassmentmalayalam newsJalandhar Bishop
News Summary - Sexual Harassment By Bishop: Police Take Statement By Mar Alencherry- Kerala News
Next Story