കാടാമ്പുഴ (മലപ്പുറം)/തിരുവനന്തപുരം: സ്വകാര്യബസിൽ യാത്രക്കാരിക്കുനേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കൊല്ലം കൊടുവിള സ്വദേശി പള്ളത്തുവീട് ജോയിയെയാണ് (51) കാടാമ്പുഴ എ.എസ്.ഐ സുധീർ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ബുധനാഴ്ച പുലർച്ച തൃശൂരിനും എടപ്പാളിനുമിടയിലാണ് സംഭവം. പിറകിലെ സീറ്റിലിരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായി യുവതി പൊലീസിന് മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സബ് രജിസ്ട്രാർ പി. ജോയിയെ സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇദ്ദേഹത്തിെൻറ പ്രവൃത്തി സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധവും പൊതുമരാമത്ത് വകുപ്പിെൻറയും സർക്കാറിെൻറയും സൽപേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.