സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ലൈംഗിക ഉപദ്രവം; പ്രതിക്കെതിരെ കൂടുതൽ പരാതികൾ

തിരുവനന്തപുരം: സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചതിന് അറസ്​റ്റിലായ പ്രതിക്കെതിരെ കൂടുതല്‍ പരാതികൾ.

നന്ദിയോട് പൗവത്തൂർ സ്മിത ഭവനിൽ ദീപു കൃഷ്ണനെതിരെയാണ് (36) പൊലീസിന് പരാതികൾ ലഭിച്ചത്. നഗ്​നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്തത് പൊലീസിന്​ ലഭിച്ചിട്ടുണ്ടെന്ന്​ പറഞ്ഞാണ് സ്​ത്രീകളെ സമീപിക്കുന്നത്. അവരുടെ ഭർത്താവിെൻറ മൊബൈലില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന്​ പറഞ്ഞ്​ വിശ്വസിപ്പിക്കും.

അത് പരിശോധിക്കാന്‍ ശരീരത്തി​െൻറ അളവുകള്‍ എടുക്കാൻ സമ്മതപത്രം എഴുതിവാങ്ങി ലൈംഗികമായി ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വലിയശാല സ്വദേശി തമ്പാനൂർ പൊലീസിൽ പരാതി നൽകി. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്​തിട്ടുണ്ടോ എന്നതിനെക്കുറിച്ച് തമ്പാനൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.