സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ലൈംഗിക ഉപദ്രവം; പ്രതിക്കെതിരെ കൂടുതൽ പരാതികൾ
text_fieldsതിരുവനന്തപുരം: സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരെ കൂടുതല്‍ പരാതികൾ.
നന്ദിയോട് പൗവത്തൂർ സ്മിത ഭവനിൽ ദീപു കൃഷ്ണനെതിരെയാണ് (36) പൊലീസിന് പരാതികൾ ലഭിച്ചത്. നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സ്ത്രീകളെ സമീപിക്കുന്നത്. അവരുടെ ഭർത്താവിെൻറ മൊബൈലില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും.
അത് പരിശോധിക്കാന്‍ ശരീരത്തിെൻറ അളവുകള്‍ എടുക്കാൻ സമ്മതപത്രം എഴുതിവാങ്ങി ലൈംഗികമായി ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വലിയശാല സ്വദേശി തമ്പാനൂർ പൊലീസിൽ പരാതി നൽകി. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് തമ്പാനൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.