കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ രംഗത്ത്. ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് സംസ്ഥാന വൈസ്പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് പറഞ്ഞു. അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്.എഫ്.ഐക്ക് കഴിയും.
ഒരു സർവകലാശാലയിലും പുതിയ വി.സിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാനെത്തുന്നവരെ അകത്തേക്ക് കടത്തിവിടില്ല. ആരിഖ് മുഹമ്മദ് ഖാന്റെ അടുക്കളയിൽ വേവിച്ച വിസിമാരെ സർവകലാശാലയിലേക്ക് പറഞ്ഞുവിട്ടാൽ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കണ്ടോളൂ. ഗവർണറെ വഴിയിൽ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്ന് എസ്.എഫ്. ആവശ്യപ്പെട്ടു.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നും ഗവർണരെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി മുഴുവൻ കാമ്പസുകളിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.