ഗവർണർ ഇടുക്കിയിൽ എത്തുന്നതിന് മുമ്പ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തുന്നതിന് തൊട്ടുമുമ്പ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. ഗവർണർ പങ്കെടുക്കാനെത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി നടക്കുന്ന ഹാളിന് സമീപം റോഡിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്.

ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എൽ.ഡി.എഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. കടകൾ അടഞ്ഞു കിടക്കുകയാണ്. പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍.ഡി.എഫ് മാര്‍ച്ചും ഇന്ന് രാവിലെ നടക്കും. എൽ.ഡി.എഫിന്‍റെ രാജ്ഭവന്‍ മാർച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദാനാണ് ഉദ്ഘാടനം ചെയ്യുക. ഇതിനിടയിലാണ് ജില്ലയിലേക്ക് ഗവർണർ എത്തുന്നത്.

ഗവർണർ ജില്ലയിൽ ജില്ലയിൽ പ്രവേശിക്കുന്നത് മുതൽ വഴിയിലുടനീളം പ്രതിഷേധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ കനത്ത സുരക്ഷയിലാണ് ഗവര്‍ണറുടെ യാത്ര. സുരക്ഷക്കായി 500ലേറെ പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ആലുവ ഗസ്റ്റ് ഹൗസിലാണ് ഗവർണർ ഇപ്പോൾ ഉള്ളത്. 

Tags:    
News Summary - SFI black banner against arif mohammed khan at Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.