കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്ഥാപിച്ച ബാനർ എസ്.എഫ്.ഐ നശിപ്പിച്ചു. കോവിഡ് വാക്‌സിൻ സൗജന്യമാക്കിയ സാഹചര്യത്തിൽ കാമ്പസുകളിൽ മോദിക്ക് നന്ദിപറയുക എന്ന യു.ജി.സിയുടെ നിർദേശത്തിനെതിരെ ഫ്രറ്റേണിറ്റി 'മോദിക്ക് നന്ദി പറയാൻ മഹാരാജാസിന് മനസ്സില്ല' എന്നെഴുതിയ ബാനർ ഉയർത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
കോളജിൽ സ്ഥാപിച്ച ഈ ബാനർ തകർക്കാൻ രാവിലെതന്നെ എസ്.എഫ്.ഐ ശ്രമം നടത്തിയെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. തടയാൻ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ അക്രമിച്ചതായും പറയുന്നു.
സ്ഥലത്ത് പൊലീസ് എത്തിയതിനാൽ വലിയ സംഘർഷം ഒഴിവായി. മോദിക്കെതിരെ സംസാരിക്കുന്നതിനെ എസ്.എഫ്.ഐ എന്തിന് ഭയക്കുന്നുവെന്നും പ്രതിഷേധ ബാനർ നശിപ്പിച്ചതുവഴി ആർ.എസ്.എസ് പ്രീണനം നടത്തുകയാണ് എസ്.എഫ്.ഐയെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.