പൊതുമുതൽ നശിപ്പിച്ച കേസിൽ എ.എ. റഹീമിനും എം. സ്വരാജിനും ഒരു വർഷം വീതം തടവും 5000 പിഴയും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.പി.എം നേതാക്കളായ എ.എ. റഹീം എം.പിക്കും മുൻ എം.എൽ.എ എം. സ്വരാജിനും ഒരു വർഷം വീതം തടവ്. ഇരുവർക്കും 5000 രൂപ വീതം പിഴയും കോടതി ചുമത്തി.

പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റത്തിലാണ് ഇരുവർക്കും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

2011ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്.എഫ്.ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.

Tags:    
News Summary - SFI Education Strike: A.A. Rahim and M. Swaraj jailed for one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.