കൊച്ചി: ഗാന്ധിജിയെ അപമാനിച്ച എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അഞ്ചാംവർഷ എൽ.എൽ.ബി വിദ്യാർഥിയായ അദീൻ, കോളജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ് ചാർത്തി ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു. ഡിസംബർ 21നാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ...' എന്ന് പറയുന്നതും വിഡിയോയിലുണ്ടായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിൽ എടത്തല പൊലീസ് കേസെടുത്തു.
പിന്നാലെ ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്നും ഇയാളെ സസ്പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ. എന്നാൽ, സംഭവം നടക്കുമ്പോൾ അദീൻ നാസർ സംഘടന ഭാരവാഹി ആയിരുന്നില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.