വെള്ളാപ്പള്ളി എഞ്ചിനിയറിങ്​ കോളജ്​ എസ്​.എഫ്​.​െഎ പ്രവർത്തകർ അടിച്ച് തകര്‍ത്തു

ആലപ്പുഴ: കായംകുളം വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിങ് കോളജിലേക്ക് എസ്.എഫ്.െഎ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് അകത്തുകടന്ന എസ്.എഫ്.െഎ പ്രവർത്തകർ കോളേജ് അടിച്ച് തകര്‍ത്തു.

രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളജ് ചെയർമാനും ബി.ഡി.ജെ.എസ് നേതാവുമായ  സുഭാഷ് വാസുവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.െഎ മാർച്ച് നടത്തിയത്. ഉച്ചക്ക് 12 മണിയോടെ കോളജിനു മുന്നിലെത്തിയ പ്രവർത്തകരെ ബാരികേഡുകൾ വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ  ബാരികേഡുകൾ മറികടന്ന പ്രവർത്തകർ അകത്തുകയറി കോളജ് അടിച്ചു തകർക്കുകയായിരുന്നു. സംഘർഷത്തിൽ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം.വിജിൻ, ചെങ്ങന്നൂർ ഡി.വൈ.എസ്.പി ശിവസുതൻ, മാന്നാർ എസ്.െഎ ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു.

ഏപ്രിൽ എട്ടിനാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി കോളജി​െൻറ  ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക്   ശ്രമിച്ചത്.  സംഭവത്തിൽ പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു.  

 

Tags:    
News Summary - SFI march against Kayamkulam vellappally natesan engineering college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.