ഗവർണർ നോമിനേറ്റ് ചെയ്ത സംഘപരിവാർ അനുകൂല സെനറ്റംഗങ്ങളെ തടഞ്ഞ് കാലിക്കറ്റിൽ എസ്.എഫ്.ഐ പ്രതിഷേധം

തേഞ്ഞിപ്പാലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ പ്രതിഷേധം. സംഘപരിവാർ നോമിനികളെയാണ് ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്തതെന്ന് ആരോപിച്ചാണ് ഒമ്പത് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞത്. മറ്റുള്ളവരെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിട്ടിട്ടുണ്ട്.

സംഘപരിവാർ നോമിനികളെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് ഒരിക്കലും കടത്തിവിടില്ലെന്നാണ് തീരുമാനമെന്നും അത് നടപ്പാക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങളുടെ ആദ്യ സെനറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. ഈ 18 പേരിൽ ഒമ്പത് പേർ സംഘപരിവാർ അനുകൂലികളാണെന്നാണ് എസ്.എഫ്.ഐ ആരോപണം.

എ.​ആ​ര്‍ പ്ര​വീ​ണ്‍കു​മാ​ര്‍, സി. ​മ​നോ​ജ് (സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍), എ.​വി. ഹ​രീ​ഷ്, വി.​സി. ലി​ന്റോ (സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍), ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ (ഗ​വേ​ഷ​ക സ്ഥാ​പ​ന പ്ര​തി​നി​ധി), ക​പി​ല വേ​ണു (സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക), ടി.​പി.​എം. ഹാ​ഷി​ര്‍ അ​ലി (ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ്), ടി.​ജെ. മാ​ര്‍ട്ടി​ന്‍ (വ്യ​വ​സാ​യം), എ.​കെ. അ​നു​രാ​ജ് (മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍), ബാ​ല​ന്‍ പൂ​തേ​രി (എ​ഴു​ത്തു​കാ​ര​ന്‍), അ​ഡ്വ. എ​ന്‍. ക​രീം (അ​ഭി​ഭാ​ഷ​ക​ന്‍), അ​ഫ്‌​സ​ല്‍ സ​ഫീ​ര്‍, എം.​എം. സി​യാ​ന (കാ​യി​കം), ഡോ. ​എ​സ്. ഫാ​ത്തി​മ, കെ. ​മ​മ​ത (ഭാ​ഷാ​ന്യൂ​ന​പ​ക്ഷം), സ്നേ​ഹ സി. ​നാ​യ​ര്‍, പി.​എം. അ​ശ്വി​ന്‍ രാ​ജ് (വി​ദ്യാ​ർ​ഥി​ക​ള്‍), കെ.​കെ. അ​നു​ഷ (ഫൈ​ന്‍ ആ​ര്‍ട്‌​സ്) എ​ന്നി​വ​രാണ് ഗ​വ​ര്‍ണ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത​ സെനറ്റ് അംഗങ്ങൾ.ഇ​വ​രി​ല്‍ ഒ​മ്പ​തു​പേ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ സി.​പി.​എം, കോ​ണ്‍ഗ്ര​സ്, ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​ണ്. സെ​ന​റ്റി​ല്‍ ഇ​ട​പെ​ടാ​ന്‍ ബി.​ജെ.​പി-​സം​ഘ്പ​രി​വാ​ര്‍ ആ​ശ​യ​ധാ​ര​യി​ലു​ള്ള​വ​ര്‍ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്.

ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം.ബി.എ, എൽ.എൽ.എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും ഇന്ന് നടക്കുന്ന സെനറ്റ് യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്.

Tags:    
News Summary - SFI protests in Calicut by blocking pro-Sangh Parivar senators nominated by the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.