പെരിന്തൽമണ്ണ: വിദ്യാർഥി രാഷ്ട്രീയത്തിന്റെ കരുത്തും സംഘബലവും വിളിച്ചോതി പെരിന്തൽമണ്ണയിൽ എസ്.എഫ്.ഐയുടെ ഉജ്ജ്വല റാലി. എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തോടനുബന്ധിച്ചാണ് റാലി നടന്നത്.
കാമ്പസുകളെ വർഗീയവത്കരിക്കാനും പിന്നോട്ട് നയിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് വർഗീയ പ്രതിലോമ ശക്തികൾക്ക് തടയിടാനുള്ള വിദ്യാർഥി യുവജനങ്ങളുടെ അവകാശപ്പോരാട്ടമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് റാലിയിൽ മുദ്രാവാക്യമുയർന്നു. മനഴി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിച്ചു. പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി.എ. വിനീഷ് അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി.പി. സാനു, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ദീപ്ഷിത, സംഘാടക സമിതി അധ്യക്ഷൻ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് വി.പി. സാനു, മയൂഖ് ബിശ്വാസ്, ദീപ്ഷിത ജോയി, സംസ്ഥാന പ്രസിഡൻറ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.പി. അൻവീർ, വി.പി. ശരത് പ്രസാദ്, ടി.പി. രഹ്ന സബീന, കെ.പി. ഐശ്വര്യ, ആദർശ് എം. സജി എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച തുടങ്ങുന്ന പ്രതിനിധി സമ്മേളനം രാം പുനിയാനി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.