കാഫിർ സ്ക്രീൻ ഷോട്ടിനെതിരെ വേണ്ടത് ‘റെഡ് എൻകൗണ്ടർ’; സി.പി.എം പ്രവർത്തകർ നേതാക്കളെ തിരുത്തണമെന്ന് ഷാഫി പറമ്പിൽ

വടകര: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ​കാ​ല​ത്ത് വടകര മണ്ഡലത്തിലുണ്ടായ കാഫിർ വിവാദത്തിൽ ഹൈ​കോ​ട​തി​യി​ൽ സമർപ്പിച്ച പൊലീസ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ടിനോട് പ്രതികരിച്ച് വടകര എം.പി ഷാഫി പറമ്പിൽ. സത്യം തെളിയുന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ക്രീൻ ഷോട്ടിന് പിന്നിൽ അടിമുടി സി.പി.എം പ്രവർത്തകരാണ്. സ്ക്രീൻ ഷോട്ട് ഉപയോഗിച്ച മുഴുവൻ ആളുകളും തെറ്റ് തിരുത്താൻ തയാറാകണം. സ്ക്രീൻ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങൾക്ക് നന്ദിയെന്നും ഷാഫി വ്യക്തമാക്കി.

'തെരഞ്ഞെടുപ്പിന്‍റെ പോളിങ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ പുറത്തിറങ്ങിയ സ്ക്രീൻ ഷോട്ട് വ്യാജമാണെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞതാണ്. ഓരോ ദിവസം കഴിയുമ്പോഴും അതിന് പിന്നിലെ ആളുകളെ വ്യക്തമാകുകയാണ്. ഈ വിഷയത്തിൽ വടകരയിലെ ജനങ്ങൾക്ക് സംശയവുമുണ്ടെന്ന് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം അതിന് തെളിവാണ്.

‍‍‍‍‍യഥാർഥത്തിൽ ഇതിനെതിരെ വേണ്ടത് റെഡ് എൻകൗണ്ടറാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ, അതറിയാതെ പോകുന്ന സി.പി.എം പ്രവർത്തകൻ നേതൃത്വത്തോടും സ്ക്രീൻ ഷോട്ട് ഉപയോഗിച്ചവരോടും ചോദ്യം ചെയ്യാൻ തയാറാകണം. രാഷ്ട്രീയ നേതാക്കൾ, സ്ഥാനാർഥി ഉൾപ്പെടെയുള്ള പ്രമുഖർ, സാംസ്കാരിക പ്രവർത്തരെന്ന് അവകാശപ്പെടുന്നവർ അടക്കമുള്ളവർ കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ തെറ്റ് തിരുത്താൻ തയാറാകണം.' -ഷാഫി പറമ്പിൽ വ്യക്തമാക്കി.

പോരാളിമാരുടെ പേരുവിവരങ്ങൾ പുറത്തുവരുന്നത് നല്ല ലക്ഷണമായി കാണുന്നു. പോരാളിമാർ സി.പി.എമ്മിനെ തകർക്കാനുള്ള ആളുകളായി പലരും ചിത്രീകരിക്കുന്നുണ്ട്. പാർട്ടിയെ തകർക്കുന്നവർ പുറത്തിറക്കുന്ന സ്ക്രീൻഷോട്ടുകൾ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യാനുസരണം എതിർ സ്ഥാനാർഥിയെ തോൽപിക്കാനും വർഗീയ പ്രചരണം നടത്താനും ഉപയോഗിക്കാൻ ശ്രമിച്ചവരാണ് ആദ്യം തിരുത്തേണ്ടത്. അടിമുടി സി.പി.എം പ്രവർത്തകരാണെന്ന വിവരമാണ് പുറത്തുവരുന്നത്.

വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചവരെ സാക്ഷിയാക്കുകയാണ് പൊലീസ് ചെയ്തത്. എന്തുകൊണ്ട് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുന്നില്ല. അതിനെതിരെ നിയമപരമായി മുന്നോട്ടു പോകും. സ്ക്രീൻഷോട്ട് വ്യാജമാണെന്ന് തെളിഞ്ഞിട്ടും വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കും പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചവർക്കും എതിരെ കേസെടുക്കുന്നില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. 

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ എം.​എ​സ്.​എ​ഫ് നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ് കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കേ​സ് ഡ​യ​റി ഹൈകോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്, വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന ഫേ​സ്ബു​ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നീ​ഷ്, സ​ജീ​വ് എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​ന​മ്പ​റു​ക​ൾ. അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന പേ​ജി​ന്‍റെ അ​ഡ്മി​നാ​യ മ​നീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. റെ​ഡ് ബ​റ്റാ​ലി​യ​ൻ എ​ന്ന വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നാ​ണ് മ​നീ​ഷി​ന് വി​വാ​ദ പോ​സ്റ്റ് കി​ട്ടി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

അ​മ​ൽ​റാം എ​ന്ന​യാ​ളാ​ണ് റെ​ഡ് ബ​റ്റാ​ലി​യ​ൻ ഗ്രൂ​പ്പി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ എ​ന്ന ഗ്രൂ​പ്പി​ൽ നി​ന്ന്​ ഇ​ത്​ കി​ട്ടി​യെ​ന്നാ​ണ്​ അ​മ​ൽ റാം ​പ​റ​യു​ന്ന​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സി​ൽ ഇ​ത്​ പോ​സ്റ്റ്​ ചെ​യ്ത​ത്​ റി​ബീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നാ​ണ്​ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​ബീ​ഷി​ന്റെ മൊ​ഴി എ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ് ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. പോ​രാ​ളി ഷാ​ജി എ​ന്ന ഫേ​സ്ബു​ക്​ ഗ്രൂ​പ്പി​ൽ വി​വാ​ദ പോ​സ്റ്റ് ഇ​ട്ട​ത് വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ്.

വി​വാ​ദ പോ​സ്റ്റ് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ മെ​റ്റ ക​മ്പ​നി വി​വ​രം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്​​സ്​​ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യെ പ്ര​തി ചേ​ർ​ത്താ​ണ് ഹൈ​കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത​തി​നും പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ ​പോ​സ്റ്റ്​ നീ​ക്കം ചെ​യ്യാ​ത്ത​തി​നു​മാ​ണ്​ മെ​റ്റ​യെ മൂ​ന്നാം പ്ര​തി​യാ​ക്കി​യ​ത്.

Tags:    
News Summary - Shafi Parambil react to kafir screenshot controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.