ഷാജ് കിരണും ഇബ്രാഹിമും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: സ്വർണക്കടത്തു കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സൗഹൃദസംഭാഷണം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണെന്നും ഹരജിയിൽ ഇരുവരും ആരോപിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി കെണിയിൽ പെടുത്തുകയായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒളിവിൽ പോയ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടിൽ തിരിച്ചെത്തും.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിഡിയോ തന്റെ കൈവശമുണ്ടെന്നും അത് വീ​ണ്ടെടുക്കാൻ തമിഴ്നാട്ടിലേക്ക് പോയതാണെന്നും ഇബ്രാഹിം അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ലഭിച്ച ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എന്നാൽ അന്വേഷണ സംഘം ഹാജരാകാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു.

രഹസ്യമൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന ആരോപിച്ചിരുന്നു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടു.

Tags:    
News Summary - Shah Kiran and Ibrahim have filed anticipatory bail in high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.