ഷാജി സഖറിയ ദക്ഷിണ റെയിൽവെ സി.എ.ഒ

തൃശൂർ: ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സി.എ.ഒ) ആയി ഷാജി സഖറിയയെ റെയിൽവേ ബോർഡ് നിയമിച്ചു. കേരളത്തിലെ പദ്ധതികളുടെ ചുമതല നൽകി എറണാകുളത്താണ് നിയമനം.

ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനീയേഴ്സ് (ഐ.ആർ.എസ്.ഇ) 1989 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം കാട്പ്പാടിയിലാണ് റെയിൽവേ ജോലിയിൽ പ്രവേശിച്ചത്. റെയിൽവേ നിർമാണവിഭാഗം ചീഫ് എൻജിനീയർ. ഡി.എം.ആർ.സി ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷാജി സഖറിയ കേരളത്തിലെ വിവിധ പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും മാനേജ്മെന്റ് പരിശീലനം നേടിയിട്ടുള്ള അദ്ദേഹത്തിന്, പ്രവർത്തന മികവിനുള്ള റെയിൽവേ മന്ത്രിയുടെ 2010ലെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സിവിൽ എൻജിനീയറിംഗിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്നും രണ്ടാം റാങ്കോടെ ബിടെക്കും ചെന്നൈ ഐ.ഐ.ടിയിൽനിന്നും രണ്ടാം റാങ്കോടെ എംടെക്കും നേടി.

പത്തനംതിട്ട കോന്നി വിളനിലത്ത് സഖറിയ വർഗീസിൻ്റെയും അച്ചാമ്മ സഖറിയയുടെയും മകനാണ്. ഭാര്യ: പരേതയായ ലത ഷാജി. മക്കൾ: ഡയാന (അമേരിക്ക), ജോയൽ (കൊച്ചി).

Tags:    
News Summary - Shaji Zakaria southern Railway CAO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.