കോട്ടയം നഗരസഭയിലേത് ലജ്ജയില്ലാത്ത തരംതാഴ്ന്ന നടപടി- എൽ.ഡി.എഫിനെ വിമർശിച്ച് കെ. സുധാകരൻ

കോട്ടയം: നഗരസഭയില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണം അട്ടിമറിച്ച എൽ.ഡി.എഫ് നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോട്ടയം നഗരസഭയിലേത് ലജ്ജയില്ലാത്ത തരം താഴ്ന്ന നടപടിയാണ്. കേന്ദ്ര സർക്കാർ പിണറായി വിജയൻ പറഞ്ഞാൽ എല്ലാം അനുസരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വർഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്തിയാണ് കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരിക്കുന്നത്. കേരളത്തില്‍ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുമ്പോള്‍ ഏതു വിധേനയും ഒരു തിരിച്ചു വരവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ് ബി.ജെ.പി സംഘപരിവാര ശക്തികള്‍. ഇടതുപക്ഷം ബി.ജെ.പി സഹായം സ്വീകരിക്കുന്നുവെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്.

കോട്ടയം നഗരസഭയില്‍ ബി.ജെ.പി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാനാവില്ല. രാഷ്ട്രീയ പിന്നാമ്പുറത്ത് ബി.ജെ.പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പിയുടെ പിന്തുണ സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടു കൂടിയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും കെ. സുധാകരൻ പറഞ്ഞു. 

Tags:    
News Summary - Shameless action in r Kottayam Municipality says K sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.