കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നതിനിടെയാണ് യു.ഡി.എഫിനെ ഞെട്ടിച്ച് കോൺഗ്രസ് നേതാവായ പാദൂർ കുഞ്ഞാമു ഹാജിയുടെ മകൻ ഷാനവാസ് പാദൂർ രാജിപ്രഖ്യാപിച്ചത്. പിന്നീട്, ചെങ്കള ഡിവിഷനിൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ഷാനവാസ് പാദൂർ എൽ.ഡി.എഫിന് സമ്മാനിച്ചത് ജില്ലാ ഭരണം തന്നെയാണ്. ജില്ല പഞ്ചായത്തിലെ ആകെ 17 സീറ്റിൽ സ്വതന്ത്രൻ ഉൾപ്പെടെ 8 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ജയം. യു.ഡി.എഫ് 7 സീറ്റ് നേടി. എൻ.ഡി.എ രണ്ട് സീറ്റ് നേടി.
2016ൽ, പിതാവും കോൺഗ്രസ് നേതാവുമായ പാദൂർ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തോടെയാണ് ഉദുമ ഡിവിഷനിൽനിന്ന് ഷാനവാസ് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചത്. പിന്നീട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, കോൺഗ്രസിെൻറ ന്യൂനപക്ഷ വിരുദ്ധ സമീപനവും നിരന്തര അവഗണനയും നിലപാടിലെ ചാഞ്ചാട്ടവും കാരണമായി ചൂണ്ടിക്കാട്ടി ഷാനവാസ് പാദൂർ രാജിവെക്കുകയായിരുന്നു.
മുസ്ലിം ലീഗ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.ഡി. കബീറിനെയാണ് 139 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചെങ്കളയിൽ ഷാനവാസ് തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.