‘പന്നിയുമായി മല്ലയുദ്ധം പാടില്ല’; വിമർശകർക്കെതിരെ പരിഹാസവുമായി ശശി തരൂർ

തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട് തന്നെ വിമർശിച്ചവർക്കെതിരെ ഒളിയമ്പുമായി വീണ്ടും ശശി തരൂർ രംഗത ്ത്. ഫേസ്ബുക്കിൽ ബാർണാഡ് ഷായുടെ വാക്കുകൾ ഉദ്ധരിച്ചാണ് തരൂരിന്‍റെ പരിഹാസം.

'പന്നിയുമായി ഒരിക്കലും മല്ലയു ദ്ധം ചെയ്യരുതെന്ന് ഞാൻ പണ്ടേ പഠിച്ചതാണ്. നിങ്ങളുടെ ദേഹത്ത് ചെളിയാകും, പക്ഷേ പന്നിക്ക് അത് ഇഷ്ടമാണ്' -എന്ന ഉദ്ധര ണിയാണ് തരൂർ ഫേസ്ബുക്കിൽ കുറിച്ചത്.
Full View
മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ തരൂരിനെ വിമർശിച്ച് കെ. മുരളീധരന്‍ എം.പി ഇന്ന് രാവിലെ രംഗത്തുവന്നിരുന്നു. കേരളത്തിലുള്ള പാർട്ടി ​പ്രവർത്തകർ ഓക്​സ്​ഫോർഡ്​ ഇംഗ്ലീഷുകാരല്ല. മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോർഡ് ഇംഗ്ലീഷല്ല, പച്ച മലയാളത്തിൽ തനിനാടൻ ​ൈ​ശലിയിൽ സംസാരിച്ചിരുന്ന ചാള്‍സ് മൂന്നുതവണ ജയിച്ച മണ്ഡലമാണ്​ തിരുവനന്തപുരം. നരേന്ദ്രമോദിക്ക്​ മനസിലാകുന്ന ഇംഗ്ലീഷിൽ എല്ലാവരും പാർലമെന്‍റിൽ സംസാരിക്കാറുണ്ട് -എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Tags:    
News Summary - shashi tharoor against-k-muraleedharan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.